ആലപ്പുഴ: ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍വന്നതിനാല്‍ ജില്ലയിലെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിവരുന്ന അന്യസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള യന്ത്രവത്കൃത ബോട്ടുകള്‍ തീരംവിട്ടുപോകണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ തീരപ്രദേശത്ത് ജലപാതകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഡീസല്‍ പമ്പ് സ്റ്റേഷനുകള്‍ ട്രോളിങ് നിരോധന കാലയളവായ ജൂലൈ 31 വരെ അടച്ചിടാനും ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നിര്‍വഹണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: