എന്‍ഡിഎ പരിപാടി അലങ്കോലമാക്കാന്‍ പോലീസ് ശ്രമം

Wednesday 14 June 2017 9:40 pm IST

കോട്ടയം: സിപിഎം അക്രമത്തിനെതിരെ കളക്ടറേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ പരിപാടി അലങ്കോലപ്പെടുത്താന്‍ പോലീസ് ശ്രമം. സമധാനപരമായി നടക്കുകയായിരുന്ന പരിപാടിയിലാണ് പോലീസ് ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നേതാക്കളുടെ സമയോചിതമായ ഇടപെടലും പ്രവര്‍ത്തകര്‍ ആത്മനിയന്ത്രണം പാലിച്ചതിനാലും പ്രശ്്‌നങ്ങളൊന്നുമുണ്ടായില്ല. ഉദ്ഘാടകനായ പി.കെ.കൃഷ്ണദാസ് വേദിയില്‍ പ്രസംഗിക്കുമ്പോഴാണ് പോലീസ് ഇടപെട്ടത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ റോഡരികില്‍ നില്‍ക്കുന്നത് പോലീസ് തടഞ്ഞു. വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ തടസ്സമുണ്ടാകാത്ത വിധത്തിലാണ് റോഡരികില്‍് പ്രവര്‍്ത്തകര്‍ നിന്നത്. കനത്ത മഴയായതിനാല്‍ എല്ലാവര്‍ക്കും പന്തലിന് ഉള്ളില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഇത് മൂലമാണ് പ്രവര്‍്ത്തകര്‍ റോഡിന്റെ അരികില്‍ നിന്നത്. എന്നാല്‍ റോഡിന്റെ വെള്ളവരയ്ക്ക് അപ്പുറം നില്‍്ക്കാന്‍പാടില്ലെന്ന് എഎസ്പി ശഠിച്ചു. വാഹനങ്ങള്‍്‌ക്കോ കാല്‍ നടയാത്രക്കാര്‍ക്കോ തടസ്സമുണ്ടാകാത്ത വിധത്തിലാണ് നില്‍ക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടുതല്‍ പ്രവര്‍ത്തകരെത്തി മുദ്രാവാക്യങ്ങള്‍ വിളിച്ച് തുടങ്ങിതോടെ പോലീസ് പിന്‍വാങ്ങി.