പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Wednesday 14 June 2017 9:45 pm IST

ഗുരുവായൂര്‍: ആരോഗ്യവിഭാഗം നടത്തിയ നടത്തിയ പരിശേധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കുംവിധം വഴിയിലേക്ക് കയറ്റിവച്ചിരുന്ന സാധനങ്ങള്‍നീക്കം ചെയ്തു. ബേക്കറികളില്‍ നിന്നും പഴകിയതും കാലാവധി കഴിഞ്ഞതുമായ അലുവ 500 കിലോ,ഈന്തപ്പഴം 30 കിലോ, പൊരി 5 കിലോ, ഫ്രൂട്‌സ് 10 കിലോ എന്നിവയും പിടിച്ചടുത്ത് നശിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡാണ് ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.