പട്ടാളക്കുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

Wednesday 14 June 2017 9:47 pm IST

മണ്ണുത്തി: പട്ടാളക്കുന്ന് ഇലഞ്ഞിക്കുളത്തിന് സമീപം ശിവലിംഗം കണ്ടെടുത്ത സ്ഥലം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്ര പരിപാലന സമിതി പട്ടാളക്കുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഉദ്ഘാടനം ചെയ്തു. ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ പല ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹിന്ദു സംഘടനകള്‍ സമാധാനപരമായി ചിലത് തിരിച്ചുപിടിച്ചു. മൂന്ന് വര്‍ഷവും 62 ദിവസവും സമാധാനപരമായി ക്ഷമയോടെയുള്ള നീക്കമാണ് നടന്നത്. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ടവര്‍ സമാധാന നീക്കങ്ങള്‍ക്ക് തയ്യാറാകാത്തപക്ഷം ശിവലിംഗം ലഭിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള പ്രതിഷേധാഗ്നിയുടെ തുടക്കം കുറിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ധ്രുവകുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.