ചെറുതോണി: കാലവര്‍ഷം എത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വ്യത്യാസമില്ല. ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2300.90 മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2316.26 ജലനിരപ്പാണ് ഉണ്ടായിരുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതാണ് ഇതിന് കാരണം. ഇന്നലെ 12.8 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമ്പോഴും ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിവരുന്ന ജലത്തിന്റെ അളവ് കുറവാണ്. ഇനി 65 ദിവസത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം അണക്കെട്ടിലുണ്ടെന്ന് അധികൃതര്‍ വൃക്തമാക്കുന്നു. എന്നാല്‍ ഏത് അളവില്‍ ജനറേഷന് നടക്കും എന്ന് വൃക്തമായി പറയാനാവില്ലെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: