കാറിടിച്ച് കാട്ടുപോത്തിന് ഗുരുതര പരിക്ക്

Wednesday 14 June 2017 9:59 pm IST

മറയൂര്‍: മറയൂര്‍- ഉദുമലൈ അന്തര്‍ സംസ്ഥാന പാതിയില്‍ കാറിടിച്ച് കാട്ടുപോത്തിന് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ടാണ് മലയാളികളോടിച്ച കാര്‍ ചിന്നാര്‍ എസ് വളവിന് സമീപത്ത് വെച്ച് കാട്ടുപോത്തിനെ ഇടിച്ച് വീഴ്ത്തിയത്. കാട്ട് പോത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജന്മഭൂമിയുടെ ലേഖകന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ കാട്ട് പോത്തിന്റെ പടം എടുക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ തടയുകയും മൊബൈല്‍ ഉള്‍പ്പെടെയുള്ളവ പിടിച്ച് വാങ്ങി പരിശോധിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കാര്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മുന്‍വശത്തെ ഇരുകാലുകളും ഒടിഞ്ഞ കാട്ടുപോത്തിന് വെറ്റിനറി ഡോക്ടര്‍മാരെത്തി ചികിത്സ നല്‍കി വരികയാണ്. വാഹനത്തിന്റെ മുന്‍ഭാഗവും ഭാഗീകമായി തകര്‍ന്നു. വാഹനയാത്രക്കാര്‍ക്കും പരിക്കില്ല. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവ സ്ഥലത്ത് നോക്കി നില്‍ക്കെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വാഹനം പോലും വാര്‍ത്ത എടുക്കാന്‍ നിര്‍ത്താന്‍ അനുവധിക്കാതെ ഉദ്യോഗസ്ഥര്‍ രൂക്ഷമായി പെരുമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.