വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Wednesday 14 June 2017 10:00 pm IST

പീരുമേട്: കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയ പാതയില്‍ തെറ്റായ ദിശയില്‍ എത്തിയ പിക്ക്-അപ് വാന്‍ കാറിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പീരുമേട് പ്ലാക്കത്തടം, ശാന്തി ഭവനില്‍ ദിലീപ് (32) ഭാര്യ ജലജ (28), ദിലീപിന്റെ പിതാവ് കൃഷണന്‍കുട്ടി (65) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ പെരുവന്താനത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലേയ്ക്ക് പോവുകയായിരുന്ന പിക്ക്-അപ വാന്‍ ഹെയര്‍ പിന്‍ വളവില്‍ മറ്റൊരു വാഹനത്തെ അമിത വേഗതയില്‍ മറികടക്കുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.