ലോറി മതിലില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

Wednesday 14 June 2017 10:00 pm IST

മുട്ടം: അറക്കുളത്തെ എഫ്.സി.ഐ ഗോഡൗണിലേക്ക് വന്ന ചരക്ക് ലോറി മതിലില്‍ ഇടിച്ച് കയറി. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കോട്ടയത്തുനിന്നും അറക്കുളം എഫ്.സി.ഗോഡൗണിലേക്ക് ധാന്യങ്ങളുമായി വന്ന ചരക്ക് ലോറിയാണ് മുട്ടം വിച്ചാട്ട് കവലയില്‍ വച്ച് ഇടിച്ചത്.പാല ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മുട്ടം കരിങ്കുന്നം റോഡിനെ മറികടന്ന് സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ വശം തകര്‍ന്നു.