കഞ്ചാവുമായി പിടിയില്‍

Wednesday 14 June 2017 10:01 pm IST

പീരുമേട്: കഞ്ചാവുമായി യുവാവ് പിടിയില്‍. കൊച്ചി പള്ളുരുത്തി സ്വദേശി റിച്ചു ആന്റണി (22) ആണ് ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പിരൂമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ശാന്തമ്പാറ: കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍. തേനി സ്വദേശി ശശിധരന്‍ (32) ആണ് ശാന്തമ്പാറ പോലീസിന്റെ പിടിയിലായത്. പ്രതി ഏറെനാളായി ഉടുമ്പന്‍ച്ചോല മേഖല കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ടാണ് പ്രതിയെ പിടികൂടുന്നത്. ഇയാളില്‍ നിന്ന് 6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.