മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ വികസനത്തിന് 83 ലക്ഷം

Wednesday 14 June 2017 10:04 pm IST

മണ്ണാര്‍ക്കാട്: നിയോജകമണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 83,51,000 രൂപ അനുവദിച്ചതായി എന്‍.ഷംസുദീന്‍ എംഎല്‍എ അറിയിച്ചു. ഗ്രാമീണ റോഡുകള്‍, സ്‌കൂളുകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം എന്നിവയ്ക്കാണു തുക വകയിരുത്തിയത്. കൊന്നാരം–കൂമന്‍ചിറ റോഡ് (4.75 ലക്ഷം), വഴങ്ങല്ലി–മുളപ്പേട്ട റോഡ് (4.75ലക്ഷം), തച്ചമ്പറ്റ–അബ്ദുല്ല ഹാജി നഗര്‍ റോഡ് (4.75 ലക്ഷം), അംബേദ്കര്‍ എസ്‌സി കോളനി കുടിവെള്ള പദ്ധതി (മൂന്നു ലക്ഷം), ചേപ്പുള്ളിപ്പുറം– അമ്പാഴക്കോട് റോഡ് (4.75 ലക്ഷം), പുല്ലാണിവെട്ട റോഡ് (4.5 ലക്ഷം), വള്ളുവമ്പുഴ–നാലു സെന്റ് കോളനി റോഡ് (4.5 ലക്ഷം), നെച്ചുള്ളി അധികാരിത്തോട്ടം റോഡ് (3.5 ലക്ഷം).അരിയൂര്‍–ശിഹാബ് തങ്ങള്‍ റോഡ് (4.5 ലക്ഷം), തെക്കേകര പാടം റോഡ് (4.5 ലക്ഷം), പള്ളിപ്പടി–പെരിഞ്ചോളം മിനിബൈപാസ് റോഡ് (4.5 ലക്ഷം), ഹില്‍വ്യു നഗര്‍ സ്ട്രീറ്റ് 5–6 കണക്ഷന്‍ റോഡ് (4.5 ലക്ഷം), റോസ് ഗാര്‍ഡന്‍ റോഡ് (4.5 ലക്ഷം), തോരപ്പറമ്പ് റോഡ് (4.5 ലക്ഷം), ചോലക്കാട്–സാദിഖ് പടി റോഡ് (നാലു ലക്ഷം), ചെമ്മണ്ണൂര്‍–കൊല്ലന്‍കടവ് റോഡ് (4.5 ലക്ഷം).മുണ്ടന്‍പാറ ജങ്ഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ (51,000 രൂപ), തെക്ക് മുക്കിയൂര്‍–കല്‍ മുക്കിയൂര്‍ റോഡ് (4.5 ലക്ഷം), അലനല്ലൂര്‍ സിഎച്ച്‌സിക്ക് കംപ്യൂട്ടര്‍ വല്‍ക്കരണം (1.5 ലക്ഷം), തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നത് (ഒരു ലക്ഷം), എഎംഎല്‍പി സ്‌കൂള്‍ കൊടക്കാട് കംപ്യൂട്ടര്‍ വല്‍ക്കരണത്തിന് (ഒരു ലക്ഷം).എഎല്‍പി സ്‌കൂള്‍ മണ്ണാര്‍ക്കാട്, ഐഎച്ച്ആര്‍ഡി കോളജ് അട്ടപ്പാടി,ഗവ. ട്രൈബല്‍ സ്‌കൂള്‍ ഷോളയൂര്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനായി ഓരോ ലക്ഷവും അനുവദിച്ചു. കുളപ്പാടം വളത്തുകാട് ഭാഗത്തു വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് (രണ്ട് ലക്ഷം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.