യുവരാജ് @300

Wednesday 14 June 2017 10:34 pm IST

ബര്‍മിങ്ഹാം: രാജ്യാന്തര ഏകദിനത്തില്‍ യുവരാജിന് ഇന്ന് മുന്നൂറാം മത്സരം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ സെമിഫൈനലിലാണ് യുവിയുടെ 300-ാം മത്സരം. 2003 ഒക്ടോബര്‍ 3ന് നെയ്‌റോബിയില്‍ കെനിയക്കെതിരെ അരങ്ങേറ്റം. പരിക്കും അസുഖവും കാരണം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2013 ഡിസംബര്‍ 11ന് ദക്ഷിണാ്രഫിക്കയ്‌ക്കെതിരെ കളിച്ചശേഷം 2017-ലാണ് വീണ്ടും ടീമില്‍ തിരിച്ചെത്തിയത്. ജനുവരി 15ന് ഇംഗ്ലണ്ടിനെതിരെ പൂനെയില്‍. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസും യുവിയായിരുന്നു. ഏകദിനം 299,ഇന്നിങ്‌സ് 274, റണ്‍സ് 8622, ഉയര്‍ന്ന സ്‌കോര്‍ 150, സെഞ്ചുറി 14, അര്‍ദ്ധസെഞ്ചുറി 52, ആവറേജ് 36.84, വിക്കറ്റ് 111, മികച്ച പ്രകടനം 5/31  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.