പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം സായിഗ്രാമിന് കൈമാറി. ജില്ലാപഞ്ചായത്തംഗം എസ്. രാധാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഗിരിജകുമാരി അധ്യക്ഷയായി. വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തോന്നയ്ക്കല്‍ സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ ഏറ്റുവാങ്ങി. പള്ളിപ്പുറം ജയകുമാര്‍, കരൂര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ രവീന്ദ്രന്‍നായര്‍, ഷാജഹാന്, പഞ്ചായത്തഗം മണ്ണറ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: