ഉദിയന്‍കുളങ്ങരയില്‍ ആറ് കടകളില്‍ മോഷണം

Wednesday 14 June 2017 11:07 pm IST

പാറശ്ശാല: ഉദിയന്‍കുളങ്ങര ജംഗ്ഷനിലെ ആറ് കടകളില്‍ മോഷണം. മോഹന്‍ ദാസിന്റെ പൂക്കടയില്‍ നിന്ന് മുപ്പത്തിയാറായിരം രൂപയും, സമീപത്തെ ആയ്യൂര്‍വേദ മരുന്ന് കടയില്‍ നിന്ന് മൂവായിരം രൂപയും, കൃഷ്ണന്‍കുട്ടിയുടെ ലോട്ടറിക്കടയില്‍ നിന്ന് അയ്യായിരം രൂപയും, ലീലാ മെഡിക്കല്‍സില്‍ നിന്ന് പതിനേഴായിരം രൂപയും, വത്സലാല്‍ ഹോട്ടലില്‍ നിന്ന് ഇരുപത്തിയയ്യായിരം രൂപയും, പ്രഭാ ട്രേഡേഴ്‌സില്‍ നിന്ന് രണ്ടായിരം രൂപയും കവര്‍ന്നു. രാത്രി 1.30ന് മൂന്നു പേര്‍ മോഷണം നടന്ന കടകളുടെ വശത്ത് നിന്ന് റോഡ് മുറിച്ചു കടക്കുന്നതിന്റെ വ്യക്തമല്ലാത്ത ദൃശ്യങ്ങള്‍ സമീപകടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.കടകളുടെ മേല്‍ക്കൂരയിലെ തട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പാറശ്ശാല പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ജംഗ്ഷനില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം നടക്കുന്ന നാലാമത്തെ മോഷണമാണ് ഉദിയന്‍കുളങ്ങരയിലേത്. വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഉദിയന്‍കുളങ്ങരയില്‍ പ്രതിഷേധ യോഗം നടത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.