ഇന്റെല്‍ ഇന്ത്യയില്‍ 1100 കോടിയുടെ നിക്ഷേപിക്കുന്നു

Wednesday 14 June 2017 11:26 pm IST

ബെംഗളൂരു : പ്രമുഖ കംമ്പ്യൂട്ടര്‍ ചിപ് നിര്‍മാണ കമ്പനിയായ ഇന്റല്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 1,100 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. ഇന്റലിന്റെ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിനായാണ് ഈ തുക നിക്ഷേപിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവില്‍ ഗവേഷണ യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് ഇന്റല്‍ ഇന്ത്യ ജനറല്‍ മാനേജര്‍ നിവൃതി റായ് അറിയിച്ചു. എട്ട് ഏക്കറില്‍ സ്ഥാപിക്കുന്ന നിര്‍മാണ യൂണിറ്റില്‍ അടുത്ത 18 മാസത്തിനുള്ളില്‍ 3000 പേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റായ് കൂട്ടിച്ചേര്‍ത്തു. 2016 ഫെബ്രുവരി ഒന്നിന് ഇന്റല്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാരിന് നല്‍കിയിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.