ന്യൂദല്‍ഹി: രാജ്യത്തെ മാലിന്യനിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ബോളിവുഡ് താരം അമീര്ഖാന് പ്രധാനമന്ത്രിയും സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. സമൂഹത്തില്‍ തികച്ചും അവഗണന നേരിടുന്ന സമൂഹമാണ് മാലിന്യനിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍. മുന്‍ഗണനാടിസ്ഥാനത്തില്‍ അവരുടെ ഉന്നമനത്തിനായി വേണ്ട നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി അമീര്‍ അറിയിച്ചു. കൈകൊണ്ട് ചെയ്യുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉടന്‍ ഒരു അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി അമീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: