കശ്മീർ: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവയ്പുണ്ടായത്.
ബുധനാഴ്ച രാത്രി പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മോർട്ടാർ ബോംബുകളും ഷെല്ലുകളും പ്രയോഗിച്ചു. കൂടാതെ ജനവാസ മേഖലയിലും പാക് സൈന്യം ആക്രമണം നടത്തി. ഇതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടർന്നുള്ള വെടിവയ്പിലാണ് രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടത്.
നാലുദിവസത്തിനിടെ പത്തിലധികം വെടിനിർത്തൽ ലംഘനങ്ങളാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: