മ​​​​​ല്യ​​​​​യ്ക്കെ​​​​​തി​​​​​രേ വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ കു​​​​​റ്റ​​​​​പ​​​​​ത്രം

Thursday 15 June 2017 7:57 am IST

മും​​​​​ബൈ: വിവാദ മ​​​​​ദ്യ​​​​​വ്യവസായി വി​​​​​ജ​​​​​യ് മ​​​​​ല്യ​​​​​യ്ക്കെ​​​​​തി​​​​​രേ വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ എ​​​​​ൻ​​​​​ഫോ​​​​​ഴ്മെ​​​​​ന്‍റ് കു​​​​​റ്റ​​​​​പ​​​​​ത്രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. മ​​​ല്യ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​മാ​​​യ കിം​​​ഫ്ഫി​​​ഷ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന് ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്ക് ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി വാ​​​യ്പ ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഉ​​​ന്ന​​​ത​​​ർ ഗു​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു പറ​​​യു​​​ന്ന കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​​വ​​​രി​​​ൽ ഏ​​​താ​​​നും പേ​​​രെ പ്ര​​​തി​​ചേ​​​ർ​​​ത്തി​​​ട്ടു​​​മു​​​ണ്ട്. സാമ്പത്തിക ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ത്തി​​​ലെ വി​​​​​വി​​​​​ധ​​​ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളാ​​​ണു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 57 പേ​​​​​ജു​​​​​ള്ള കു​​​​​റ്റ​​​​​പ​​​​​ത്രം സാമ്പത്തിക ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ൾ വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്യു​​​​​ന്ന മും​​​​​ബൈ​​​​​യി​​​​​ലെ പ്ര​​​​​ത്യേ​​​​​ക കോ​​​​​ട​​​​​തി​​​​​യി​​​​​ലാ​​​​​ണ് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് ക്രി​​​​​മി​​​​​ന​​​​​ൽ കേ​​​​​സ് ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്ത​​​ത്.