കറാച്ചി: അറേബ്യൻ കടലിൽ ചൈനയും പാക്കിസ്ഥാനും സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. ചൈനീസ് നാവികസേനയുടെ പടക്കപ്പൽ ശനിയാഴ്ച കറാച്ചിയിൽ എത്തിയിരുന്നു. നാലു ദിവസത്തെ സംയുക്ത പരിശീലനത്തിനായി ചൈനയുടെ 4 പടക്കപ്പലുകളാണ് കറാച്ചിയിൽ എത്തുന്നത്.
ഗൈഡഡ് മിസൈൽ കപ്പൽ ചാങ്ചുൻ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ‘ജിൻസോ’, വിതരണ കപ്പൽ ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് ഇനി എത്താനുള്ളത്. രണ്ട് നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: