പന്മന: ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ട ജംഗ്ഷന് സമീപം ഗ്യാസ് ലോറി മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ പരവൂര്‍ സ്വദേശി രാജേഷ് ജയിംസിനാണ് പരിക്കേറ്റത്. ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30നാണ് അപകടം. പാരിപ്പള്ളിയില്‍ നിന്നും നിറച്ച ഗ്യാസ് സിലണ്ടറുകളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്കൂട്ടറിലും ഇടിച്ചതിന് ശേഷം പാതയോരത്തെ പാലമരത്തില്‍ ഇടിച്ചാണ് നിന്നത്. ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ട വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. സംഭവമറിഞ്ഞ് ഹൈവേ പൊലീസ് എസ്ഐ നിസാര്‍, ഓഫീസറന്മാരായ അജയകുമാര്‍, വേണുകുട്ടന്, ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായ പി.ബിനുകുമാര്‍, ആര്. രജീഷ്, ഷിജു തോമസ് തരകന്, അഭിലാഷ് എന്നിവര്‍ സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പാരിപ്പള്ളിയില്‍ നിന്നും അധികൃതര്‍ എത്തി മറ്റൊരു വാഹനത്തിലേക്ക് ഗ്യാസ് സിലിണ്ടര്‍ മാറ്റി. ലോറിയുടെ സ്റ്റിയറിംഗ് റാഡ് ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: