പ്രതിഭകള്‍ക്ക് ജന്മഭൂമിയുടെ ആദരം

Thursday 15 June 2017 2:13 pm IST

മലപ്പുറം: പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതിന്റെ പേരില്‍ സ്‌കൂളും സംഘടനകളുമായി നിരവധി അനുമോദനങ്ങള്‍ അവര്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വേറിട്ട അനുഭവമാണ് ജന്മഭൂമി നല്‍കിയതെന്ന് ഇന്നലെ പ്രതിഭാ സംഗമത്തിനെത്തിയ കുട്ടികള്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പത്രാസ് കാണിക്കാന്‍ വേണ്ടി മാത്രം ചിലര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ക്കപ്പുറം കുട്ടികളുടെ പത്തുവര്‍ഷത്തിന്റെ അദ്ധ്വാനത്തെ ബഹുമാനിക്കുകയായിരുന്നു ജന്മഭൂമി. രാവിലെ 10.30ന് ആരംഭിച്ച അനുമോദന പരിപാടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ പി.സഫറുള്ള ഉദ്ഘാടനം ചെയ്തു. വേദിയില്‍ ഇരിക്കുന്നതിന് മുമ്പ് ഓരോ പ്രതിഭകളെയും അദ്ദേഹം നേരിട്ട് പരിചയപ്പെട്ടു. പിന്നീട് കഥാരൂപത്തില്‍ ഉപദേശങ്ങള്‍ നല്‍കി. ചടങ്ങുകള്‍ക്ക് ശേഷം ജന്മഭൂമിയുടെ സ്‌നോഹോപഹാരം ഏറ്റുവാങ്ങിയാണ് എല്ലാവരും മടങ്ങിയത്. മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് കൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സുമേഷ് സ്വാഗതവും, ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ.എന്‍.രാജീഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.