തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ഇന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക തയാറാക്കിയത്.
പ്രതിപക്ഷ നേതാവിനും ഇടം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചതായും കുമ്മനം പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിട്ടുണ്ട്. ഇ.ശ്രീധരനെ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: