മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം, ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭം ശക്തിയാര്‍ജിച്ച സമയത്ത് ചിലര്‍ പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാണ്. ഇനി ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിര്‍ബന്ധിച്ചാലും, സംസ്ഥാനത്ത് ബിജെപിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: