കള്ളപ്പണ നിഷേപം; നവാസ് ഷെരീഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

Thursday 15 June 2017 3:10 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബവും ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഷെരീഫിന്റെ കുടുംബത്തിന് നിക്ഷേപമുണ്ടെന്ന പനാമ പേപ്പര്‍ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പനാമ പേപ്പര്‍ പുറത്തുവന്നതിനു ശേഷം ഷെരീഫ് രാഷ്ട്രത്തോടും ദേശീയ അസംബ്ലിയിലും സുപ്രീം കോടതിയിലും നല്‍കിയ പ്രസ്താവനയിലുള്ള വൈരുദ്ധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷെരീഫിന്റെ ബന്ധു തരീഖ് ഷാഫിയുടെയും മറ്റു സാക്ഷികളുടെയും മൊഴികളും ഇവര്‍ പരിശോധിക്കും. അതീവ സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യല്‍ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസില്‍ എത്തിയത്. ഷെരീഫിന്റെ നടപടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാന്നെും മറ്റുള്ളവര്‍ക്കും അനുകരണീയമായ മാതൃകയാണെന്നും മകള്‍ മറിയം നവാസ് ട്വീറ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രിയൂം നവാസിന്റെ സഹോദരനുമായ ഷബാസ് ഷെരീഫ്, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരെയും ചോദ്യം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.