മാഗസീന് വിവാദം: എബിവിപി ഹൈക്കോടതിയില്‍ പരാതി നല്‍കും
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ദേശീയഗാനത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോളജ് മാഗസീന് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാഗസീന് എഡിറ്ററെയും പ്രിന്‍സിപ്പാളിനെയും പ്രതി ചേര്‍ത്ത് പരാതി നല്‍കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ സാഹചര്യത്തില്‍ മാഗസീന് പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാകണം. ആവിഷ്കാര സ്വാതന്ത്യത്തിനോ സമരം ചെയ്യുന്നതിനോ എബിവിപി എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന കാട്ടിക്കൂട്ടലുകളെ എബിവിപി ഒരിക്കലും അംഗീകരിക്കില്ല. തീയറ്ററില്‍ ദേശീയപതാക വരുമ്പോള്‍ രണ്ടുപേര്‍ ലൈഗിക ബന്ധച്ചിലേര്പ്പെടുന്നത് എന്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെന്ന് എസ്എഫ്ഐ വ്യക്തമാക്കണം. വെറും പ്രശസ്തിക്ക് വേണ്ടിയുള്ള ഇത്തരം പേക്കൂത്തുകളെ എബിവിപി ശക്തമായി അപലപിക്കുകയാണ്. കോളജ് മാഗസീന് ഒരു പൊതു സ്വത്താണ്. കേവലം വിവാദ പേജ് മാത്രം പിന്‍വലിച്ചത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ശ്യാംരാജ് പറഞ്ഞു. കെ.രഞ്ചിത്ത്, ടി.വി.പ്രേംസായി, എന്‍.പി.ശ്രുതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: