വിന്‍ഡീസ് പര്യടനം: ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍

Thursday 15 June 2017 7:07 pm IST

മുംബൈ: വിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളില്‍ ശ്രദ്ധേയരായ ഋഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കളിച്ച ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിച്ചു. മനീഷ് പാണ്ഡയ്ക്ക് പരിക്കേറ്റതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ വന്ന ദിനേശ് കാര്‍ത്തിക്കിനെയും ടീമില്‍ നിലനിര്‍ത്തി. പാണ്ഡെയെ ടീമിലേക്ക് പരിഗണിച്ചില്ല. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യുമാണ് പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ പന്തിനെയും കുല്‍ദീപിനെയും സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിരുന്നു. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ പരീക്ഷണം വേണ്ടെന്ന നിലപാടില്‍ പരിചയ സമ്പത്തുള്ളവരെ തെരഞ്ഞെടുക്കുകയായിരുന്നു. രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മികച്ച ബാറ്റിംഗാണ് പന്തിന് തുണയായത്. ഓസ്ട്രിലേയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ കുല്‍ദീപ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവരാജ് സിംഗ്, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേശ് കാര്‍ത്തിക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.