കണ്ണൂര്‍: ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ പുറത്തിറക്കിയ മാഗസീനില്‍ ദേശീയ പതാകയെയും ദേശീയഗാനത്തെയും അവഹേളിച്ചതില്‍ പ്രതഷേധിച്ച് എബിവിപി കോലജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതേഷേധമിരമ്പി. ധര്‍മ്മടം മീത്തലെ പീടികയില്നിന്നാരംഭിച്ച ബഹുജമ മാര്‍ച്ച് കോളജിന് സമീപത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ശ്യാംമോഹന്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി മണിവര്ണന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി സ്വാഗതവും പി.പി.പ്രീജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: