ബീജിങ്: ചൈനയില്‍ നഴ്സറി സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ ജിയാംഗ്സുവിലെ ഫെംഗ്സിയാനില് കിന്റര്‍ഗാര്‍ഡനിലാണ് സ്ഫോടനം ഉണ്ടായത്.
അതേസമയം മരിച്ചവരില്‍ എത്രകുട്ടികളുണ്ടെന്ന് അറിവായിട്ടില്ല. പ്രാദേശിക സമയം വൈകുന്നേരം 4.50ന് കുട്ടികള്‍ സ്കൂളില്‍നിന്നും പുറത്തേക്കുപോകുന്ന സമയത്തായിരുന്നു സ്ഫോടനം നടന്നതെന്ന് പറയുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: