ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

Thursday 15 June 2017 7:40 pm IST

ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. 82 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 70 റണ്‍സെടുത്ത തമിം ഇക്ബാലാണ് ടോപ് സ്‌കോറര്‍.മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖുര്‍ റഹിമി(61)നൊപ്പം തമിം കൂട്ടിച്ചേര്‍ത്ത 123 റണ്‍സാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്. സൗമ്യ സര്‍ക്കാര്‍ (0), സാബിര്‍ റഹ്മാന്‍ (19), ഷക്കീബുല്‍ ഹസ്സന്‍ (15), മഹ്മൂദുള്ള (21), മൊസെദ്ദെക്ക് ഹുസൈന്‍(15) എന്നഎന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കേദാര്‍ ജാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പജായമറിയാതെ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ സെമിയില്‍ അട്ടിമറിച്ച് പാകിസ്താന്‍ നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.