ദുബായ്: കുഞ്ഞന്‍ ടീമുകള്‍ കരുത്താര്‍ജ്ജിച്ച് ഉയര്‍ന്ന് വരുമ്പോള്‍ വിരസതയിലേയ്ക്ക് കൂപ്പ് കുത്തുന്ന ക്രിക്കറ്റിന് പുതു ജീവന് ലഭിക്കുകയാണ്. സമീപകാലത്ത് ബംഗ്ലാദേശും അഫ്ഗാനും പോലുള്ള കുഞ്ഞന്‍ ടീമുകള്‍ പല വമ്പന്‍ ടീമുകളെയും പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ഏകദിന റാങ്കിങ് തെളിയിക്കുന്നതും അതാണ്. റാങ്കിങില്‍ രണ്ട് അഫ്ഗാന് ബൗളര്മാരണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കളിച്ച റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.
ചരിത്രത്തില്‍ ആദ്യമായാണ് പത്ത് റാങ്കുകള്‍ക്കുള്ളില്‍ അഫ്ഗാന് താരങ്ങള്‍ എത്തുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 647 പോയിന്റുമായി റാഷിദ് ഏഴാമതും 618 പോയിന്റുമായി നബി പത്താം സ്ഥാനത്തുമാണ്. വിന്‍ഡീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരു താരങ്ങള്‍ക്കും തുണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: