പെട്രോള്‍-ഡീസല്‍ വില മാറ്റം ഇന്നു മുതല്‍

Friday 16 June 2017 1:33 am IST

ന്യൂദല്‍ഹി: അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി രാജ്യത്തെ ഇന്ധനവിലയില്‍ ദിവസേനയുള്ള മാറ്റം ഇന്നുമുതല്‍. രാവിലെ ആറ് മണി മുതല്‍ വിലയില്‍ മാറ്റം വരുത്തണമെന്ന പെട്രോളിയം ഡീലര്‍മാരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. അര്‍ദ്ധരാത്രി മുതല്‍ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം. ആവശ്യം അംഗീകരിക്കപ്പെട്ടതിനാല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വലിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് അശോക് ഭധ്‌വാര്‍ വ്യക്തമാക്കി. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും. റിഫൈനറികളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലേക്കുള്ള ഇന്ധനനീക്കം സുഗമമാക്കാന്‍ സാധിക്കും. Fuel@IOC എന്ന മൊബൈല്‍ ആപ്പിലൂടെയും എസ്എംഎസ് വഴിയും വിലയിലെ മാറ്റം അറിയാനാകും. RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാല്‍ എസ്എംഎസ് ലഭിക്കും. പെട്രോള്‍, ഡീസല്‍ വില കുറച്ചു ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.12 രൂപയും ഡീസല്‍ വില 1.24 രൂപയും കുറച്ചു. പുതിയ വില ഇന്നലെ രാത്രി നിലവില്‍ വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.