ബെന്നി കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടു

Thursday 15 June 2017 8:24 pm IST

ആലപ്പുഴ: സിപിഎം പ്രാദേശിക നേതാവും നിരവധി ക്രിമനല്‍ കേസുകളി ലെ പ്രതിയുമായ മാരാരിക്കുളം പൊള്ളേത്തൈ ചാരങ്കാട്ട് ബെന്നി (ഫ്രാന്‍സിസ് 39) കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി 3 ജഡ്ജി അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറിയായിരുന്ന കെ. പ്രദീപ്, ജഗദീഷ്, ഗിരീഷ്, മനോഷ്, രഘുനാഥ്, സജീവ്, ജോര്‍ജ്ജ്, സജിത്ത്, ആന്റണി, ദേവരാജന്‍, അശോക് കുമാര്‍, സേവ്യര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ 13-ാം പ്രതി അനീഷിന് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് കേസ്. 2004 മാര്‍ച്ച് 16ന് രാവിലെ ഏഴിന് വാറാംകവലയില്‍ വാഹനത്തിലെത്തിയ പ്രതികള്‍ ബെന്നിയെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി. രാമന്‍പിള്ള, ബി. ശിവദാസ്, സുനില്‍മഹേശ്വരന്‍പിള്ള, ദീപക്, എ. ജയശങ്കര്‍ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.