ചാവക്കാട്: ബീച്ചില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി കണ്ണന്നൂര്‍ വീട്ടില്‍ അഷറഫിനെ (ഇക്രു-40) യാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ട് ബീച്ചില്‍ കഞ്ചാവു കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
അംഗ പരിമിതനായ ഇയാള്‍ ചാവക്കാട് ബീച്ചിലുള്ള കള്ളുഷാപ്പിന്റെ പരിസരത്ത് വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
കര്‍ണ്ണാടകത്തില്‍ നിന്നും വയനാട്ടിലെ ചില ഭാഗങ്ങളില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നത് എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
25 ഗ്രാം വീതമുള്ള പൊതികളിലാക്കി ഒന്നിന് 700 രൂപ വീതം വിലയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്.പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: