ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Thursday 15 June 2017 9:13 pm IST

അടിമാലി: ആനച്ചാല്‍ ശങ്കുപ്പടി എസ് വളവില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ രാജകുമാരി സ്വദേശി മറച്ചേരി ഷിജു(38) രാജക്കാട് എന്‍ ആര്‍ സിറ്റി തണ്ടേല്‍ സുനിഷ അനൂപ്(27), പുത്തന്‍പുരയക്കല്‍ വല്‍സലന്‍ തോമസ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജക്കുമാരിയില്‍ നിന്നും എറണാക്കുളത്തേലേയ്ക്ക് പോകുകായായിരുന്ന് ബസ് ഇന്നലെ പുലര്‍ച്ചെ 5.30മണിയോടെ ആനച്ചാലിനുസമീപമാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ച് നിര്‍ത്തിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. ബസ് ഇടിച്ച് നിന്ന മരത്തിന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്. സമീപത്തുള്ള ഒരു കടയില്‍ ബസ് ഇടിച്ചതിന് ശേഷമാണ് ബസ് മരത്തിലിടിച്ച് നിന്നത്. മരത്തിന് താഴ്ഭാഗത്ത് വന്‍ ഗര്‍ത്തമാണ്. ബസില്‍ 15യോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആലുവ രാജഗിരി ആശുപത്രിയിലും ഡ്രൈവര്‍ ഷിജുവിനെ അടിമാലി സ്വാകര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.