വണ്ടിപ്പെരിയാര്‍: കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍. ആലുവ ഇടത്തല എന്‍എഡി കവല സ്വദേശി ഉണ്ണി (20) ആണ് കുമളി ചെക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാര്‍ റേഞ്ച് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കേസ് പിടികൂടുന്നത്. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് കടത്തിയതെന്നാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. റേഞ്ച് ഇന്‍സ്പെക്ടര്‍ ഷാജി എസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രാത്രിയോടെ റിമാന്‍ഡ് ചെയ്തു. വിവരം അറിയിച്ചെങ്കിലും പ്രതിയെ ജാമ്യത്തിലെടുക്കാന്‍ ആളെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: