ചെറുതോണി: പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍.
ഇടുക്കി നായരുപാറ സ്വദേശി പ്രിന്‍സ് (21) ആണ് അറസ്റ്റിലായത്. രാജമുടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇടുക്കിയിലുള്ള ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. അയല്‍വാസിയായ പ്രതി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി മാതാവിനോടൊപ്പം മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇടുക്കി സി.ഐ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: