എന്താണ് മുക്തി

Thursday 15 June 2017 10:11 pm IST

'ധ്യാനം എന്തിനു വേണ്ടി ചെയ്യണം? മുക്തി എന്നത് എന്താണ്? നിങ്ങള്‍ ഏതില്‍ നിന്നാണ് നിവൃത്തിയുണ്ടാകേണ്ടത്? എന്തിനാണീ വിചാരമുളവായത്? മനസ്സിലുളവാകുന്നതെല്ലാം നീക്കം ചെയ്യാനായി, ഇഷ്ടദേവതയില്‍ മനസ്സു നിര്‍ത്തി, വിചാരം ചെയ്കയോ ചെയ്താല്‍ ക്രമത്തില്‍ മനസ്സിനെ ബാധിക്കുന്ന വിചാരങ്ങള്‍ പോയി, ധ്യാനം മാത്രമാകും. വേറെ ഒന്നും ചെയ്യേണ്ടുന്ന ആവശ്യമില്ല. സത്യാവസ്ഥ തന്നെയാണ് ധ്യാനം; മുക്തിവേറെ ലഭിക്കേണമെന്നില്ല. വിചാരം കളയുകയാണ് മുക്തി. മനസ്സിനെ ഒരിടത്തില്‍ നിര്‍ത്താനായിക്കൊണ്ടാണ് പ്രാണായാമാദി സാധനകള്‍. പ്രാണായാമമെന്നത്, മനസ്സിനെ (പ്രാണന്‍) ഉള്ളില്‍ ഒതുക്കുകയാണ്. വായു നിരോധം ചെയ്യുമ്പോള്‍ മനസ്സും ചലിക്കുകയില്ല. ജപതപാദികള്‍ക്കു മുമ്പ് പ്രാണായാമം പറഞ്ഞിട്ടുണ്ട്. പ്രാണനെ നിരോധിച്ചാല്‍ അന്തര്‍വിചാരം ഏര്‍പ്പെടും. ഇഷ്ടദേവതാധ്യാനമായാലും, സ്വരൂപധ്യാനമായാലും, പ്രാണന്‍ തന്നില്‍ തന്നെ ലയമാക്കും. ആവിധം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ ആ ധ്യാനം താനായിത്തീരും അപ്പോള്‍ ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനും എന്ന രണ്ടുണ്ടാകയില്ല. എല്ലാം ഒരേ സ്വരൂപമായിത്തീരും'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.