വൈക്കം: ബോട്ടില്‍ കയറുന്നതിനിടയില്‍ കാല് വഴുതി കായലില്‍ വീണ അന്ധയായ യുവതിയെ ബോട്ട് ജീവനക്കാരുടെ അവസരോചിതമായ ഇടപടല്‍ മൂലം രക്ഷിക്കാനായി.വൈക്കം ജട്ടിയില്‍ ഇന്നലെ രാവിലെ 11.30 ന് സോളാര്‍ ബോട്ടില്‍ കയറുന്നതിനിടയില്‍ കായലില്‍ വീണ കടുത്തുരുത്തി തളിയില്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭവാനി നിലയത്തില്‍ സരിത(33)യെയാണ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.കൊല്ലം അസറ്റ് ഹോംസില്‍ ജോലി ലഭിച്ച സരിത ജോലിയില്‍ പ്രവേശിക്കാനായി ചേര്‍ത്തലയില്‍ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് മാതാവിനൊപ്പം പോകുന്നതിനിടയിലാണ് അപകടപ്പെട്ടത്.ബോട്ട് അടുപ്പിക്കുന്ന ജട്ടിയില്‍ വളരെ ആഴക്കൂടുതലും കനത്ത തോതില്‍ ചേറുമുണ്ട് സോളാര്‍ ബോട്ടിലെ ജീവനക്കാരായ പി.കെ.ബേബി,സുരേഷ് ബാബു,ശ്രീകാന്ത്,കെ.എം.സജീവ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: