ചങ്ങനാശ്ശേരി: താലൂക്കിലെ 4-ാംഘട്ട റേഷന്‍ കാര്‍ഡു വിതരണം റേഷന്‍ കടകള്‍ വഴിയും പ്രത്യേക സെന്ററുകള്‍ വഴിയും ഇന്നു മുതല്‍ ആരംഭിക്കും. വിതരണത്തിന്റെ സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്.
റേഷന്‍ കാര്‍ഡ് ഒന്നിന് മുന്‍ഗണനാ വിഭാഗത്തിന് 50 /- രൂപയും പൊതുവിഭാഗത്തിന് 100 /- രൂപയും ആയിരിക്കും. പ്രയോരിറ്റി എ.എ.വൈ റേഷന്‍കാര്‍ഡുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിഭാഗങ്ങള്‍ക്ക് സൗജന്യമായതിനാല്‍ അങ്ങനെ ലഭിയ്ക്കുന്നതിനു വേണ്ടി,അവര്‍ ഈ വിഭാഗത്തിലാണെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.
തീയതിയും ക്രമവും: ചങ്ങനാശ്ശേരി ഇന്ന് എആര്‍ഡി 2 റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡു വിതരണം ഫാത്തിമപുരം ഫാത്തിമമാതാ ചര്‍ച്ച് പാരീഷ്ഹാളില്‍ വച്ചും എആര്‍ഡി 16 റേഷന്‍കടയിലെ റേഷന്‍കാര്‍ഡു വിതരണം റേഷന്‍ കടയില്‍ വച്ചും നടത്തും. എആര്‍ഡി 110,99 റേഷന്‍ കടയിലെ കാര്‍ഡു വിതരണം കുറമ്പനാടം സെന്റ് ആന്റണി പള്ളി ഹാളില്‍. എആര്‍ഡി 65 റേഷന്‍ കടയിലെ കാര്‍ഡു വിതരണം തൃക്കൊടിത്താനം സെന്റ് സേവ്യഴ്സ് പള്ളി ഹാളിലും എആര്‍ഡി 21 റേഷന്‍കടയിലെ കാര്‍ഡു വിതരണം റേഷന്‍ കടയില്‍ വച്ചും നടക്കും. നാളെ എആര്‍ഡി 4 റേഷന്‍കടയിലെ കാര്‍ഡു വിതരണം പെരുന്ന ഗവ. എല്‍.പി സ്കൂളിലും, എആര്‍ഡി 35 റേഷന്‍കടയിലെ കാര്‍ഡു വിതരണം പറാല്‍ സെന്റ് ആന്റണിസ് ചര്‍ച്ച് പാരീഷ് ഹാളിലും, എആര്‍ഡി 83,94,87,92,84 എന്നീ റേഷന്‍ കടയിലെ കാര്‍ഡു വിതരണം അതാത് റേഷന്‍ കടയില്‍ വച്ചും നടത്തുന്നതാണ്. എ.ആര്.ഡി 96,89 എന്നീ റേഷന്‍ കടയിലെ കാര്‍ഡു വിതരണം വാകത്താനം പഞ്ചായത്ത് ഹാളിലും എആര്‍ഡി 20 റേഷന്‍ കടയിലെ കാര്‍ഡു വിതരണം പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ പി.ബി.അജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: