ദുബായ്: വിവാദങ്ങള്‍ക്കിടയില്‍ 36 എഫ്-15 യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള്ള കരാറില്‍ അമേരിക്കയും ഖത്തറും ഒപ്പുവെച്ചു. 12 ബില്യണ്‍ ഡോളറിന്റെ കരാറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജിം മാറ്റിസും ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഖാലിദ് അല്‍ അട്ടിയാഹുമാണ് ഒപ്പുവെച്ചത്.
ഭീകരതയെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ അമേരിക്കന്‍ പിന്തുണയോടെ ഗള്‍ഫ് രാജ്യങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്ന സമയത്താണ് അമേരിക്കയുടെ നടപടി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇരു വിദേശകാര്യ സെക്രട്ടറിമാരും ചര്‍ച്ചചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: