ലണ്ടന്‍ തീപിടിത്തം: മരണം 17

Thursday 15 June 2017 11:07 pm IST

ലണ്ടന്‍: ഇരുപത്തിനാലുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ലണ്ടന്‍ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നോട്ടിങ് ഹില്‍ പ്രദേശത്തെ ഗ്രോന്‍ഫെല്‍ ടവറിനാണ് ബുധനാഴ്ച പുലര്‍ച്ചെ തീ പിടിച്ചത്. 200 പേര്‍ താമസിക്കുന്നുണ്ടായിരുന്നു ഇവിടെ. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയുടെ 40 യൂണിറ്റുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ജീവന്‍ പണയം വെച്ചു നടത്തിയ ശ്രമത്തിലാണ് തീ അണച്ചത്. ലണ്ടനിലെ അഞ്ച് ആശുപത്രികളിലായി 64 പേരെ പ്രവേശിപ്പിച്ചുണ്ട്. പലരുടേയും നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. മരണം ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുമുണ്ട്. ബഹുനിലക്കെട്ടിടത്തിലെ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിച്ചിരുന്ന പലരേയും കാണാതായി എന്നു റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മെ അന്വേഷണം പ്രഖ്യാപിച്ചു. തെരേസ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിലെ താമസക്കാര്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ബ്രിട്ടന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ക്ക് സഹായം പ്രവഹിക്കുകയാണ്. വസ്ത്രങ്ങളും ഭക്ഷണവുമായി സെലിബ്രിറ്റികളടക്കമുള്ളവര്‍ നോട്ടിങ് ഹില്ലിലേക്ക് എത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.