ആപ്പിന് 27 ലക്ഷം പിഴ

Thursday 15 June 2017 11:08 pm IST

ന്യൂദല്‍ഹി: അനധികൃതമായി ഓഫീസ് കെട്ടിടം കൈവശംവെച്ചതിന് ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹി പൊതുമരാമത്ത് വകുപ്പ് 27 ലക്ഷം രൂപ പിഴ ചുമത്തി. ദല്‍ഹിറോസ് അവന്യൂവിലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാത്തതിന് പാര്‍ട്ടി നല്‍കിയ വിശദീകരണം തള്ളിയാണ് നടപടി. കഴിഞ്ഞവര്‍ഷമാണ് റോസ് അവന്യൂവിലെ 206-ാം നമ്പര്‍ വസതി ആസ്ഥാനമായി ഉപയോഗിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം പാര്‍ട്ടിക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍ റദ്ദാക്കി. പാര്‍ട്ടിയുടെ കണ്‍വീനറായ അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മന്ത്രിസഭാ യോഗത്തിലൂടെ പാര്‍ട്ടി ഓഫീസിന് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതേത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. ഇത് പാര്‍ട്ടി അവഗണിച്ചു. മേയ് 31വരെയുള്ള കണക്ക് പ്രകാരമാണ് 27ലക്ഷം രൂപ പിഴ ചുമത്തിയിട്ടുള്ളത്. ഓഫീസ് ഒഴിയുന്നത് വൈകിയാല്‍ പിഴ ഇനിയും കൂടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.