ബി ജെ പി സമാധാനയോഗം ബഹിഷ്‌കരിച്ചു

Thursday 15 June 2017 11:32 pm IST

ആയഞ്ചേരി: വടകര തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ നിന്നും ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിന് ശേഷവും ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉപവാസം നടത്തുകയാണ്. ആയഞ്ചേരിയില്‍ ബിജെപിനേതാക്കളായ രാമദാസ് മണലേരിയുടേയും വികെ സജീവന്റെയും വീടുകള്‍ അക്രമിച്ച മുഴുവന്‍ പ്രതികളെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്. കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം കെ കെ രാജീവന്‍, യു വി ചാത്തു എന്നിവരാണ് ബി ജെ പി പ്രതിനിധികളായി യോഗത്തില്‍ നിലപാട് വ്യക്തമാക്കി ബഹിഷ്‌കരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.