സമാധാനത്തിന് മുഖ്യമന്ത്രി അവസരമൊരുക്കണം: വി.മുരളീധരന്‍

Thursday 15 June 2017 11:33 pm IST

വടകര: അഭ്യന്തരം വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്തവനകളിറക്കാതെ അണികളെ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ മാത്രമേ ജനജീവിതം സമാധനപൂര്‍ണ്ണമാകൂവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍. പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി അണികളെ അക്രമത്തിലേക്ക് കയറൂരിവിടുകയാണ് അദ്ദേഹം ചെയ്യുന്നത്. കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു അതിനു ഘടകവിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. ബോംബേറ് നടന്ന ബിജെ പി മേഖല വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ ആയഞ്ചേരിയിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. നാട്ടില്‍ അക്രമം അഴിച്ചുവിട്ട് കൊഴിഞ്ഞുപോകുന്ന അണികളെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രമാണ് സിപിഎം അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍, പി. രഘുനാഥ്, വി.കെ. സജീവന്‍, പി. ജിതേന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.