ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന് പരിക്കുമൂലം വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ട് മത്സരത്തിനിടയ്ക്കാണ് ഗോഫിന്റെ കാലി പരിക്കേറ്റത്. തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പരിക്ക് ഭേദമായിവരുകയാണ്. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തശേഷമേ മത്സരരംഗത്തേയ്ക്ക് തിരിച്ചുവരൂ.
അതിനാലാണ് വിംബിള്‍ഡണില്‍ നിന്ന് പിന്മാറിയതെന്ന് ഡേവിഡ് ഗോഫിന് അറിയിച്ചു. ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്‍ഡ്സ്ലാമായ വിംബിള്‍ഡന്‍ ജൂലൈ മൂന്ന് മുതല്‍ 16 വരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: