സുരക്ഷയ്ക്ക് രണ്ടായിരത്തിലധികം പോലീസ്

Friday 16 June 2017 12:33 am IST

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിച്ചു. 18 എസ്പിമാര്‍, 40 എസിപി-ഡിവൈഎസ്പിമാര്‍, 50 സിഐ, 350 എസ്‌ഐ, 1500 പോലീസുകാര്‍, 109 വനിതാ പോലീസ്, 360 ട്രെയിനിങ് വനിതാ കേഡറ്റുകള്‍, 185 ട്രെയിനിങ് എസ്‌ഐ കേഡറ്റുകള്‍, 150 മഫ്തി പോലീസ് എന്നിവരെ നിയോഗിച്ചു. ഡിജിപി ടി.പി. സെന്‍കുമാര്‍, എഡിജിപി ബി. സന്ധ്യ, എറണാകുളം റേഞ്ച് ഐജി പി. വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരാണ് സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. മെട്രോ സ്‌റ്റേഷന്‍, ഉദ്ഘാടന വേദി, റൂട്ട് എന്നിവ പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ നാലു ബോട്ടുകളില്‍ സുരക്ഷാ വലയം തീര്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.