ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളിലായി 13 കിലോമീറ്ററാണ് ആദ്യം സര്‍വീസ്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന് യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ആദ്യം ട്രെയിന്‍ എത്തുക.
ആലുവ മുതല്‍ തപ്പൂണിത്തുറ പേട്ടവരെ 25.6 കിലോമീറ്ററാണ് മെട്രോയുടെ ആദ്യഘട്ടം. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തിന് മുമ്പ് ട്രെയിന്‍ ഓടും. മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെ ട്രെയിന്‍ ഓടാന്‍ ഇനിയും മൂന്നുവര്‍ഷമെങ്കിലുമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: