ഓട്ടം തിങ്കളാഴ്ച തുടങ്ങും ടിക്കറ്റ് 10 രൂപ മുതല്‍

Friday 16 June 2017 12:35 am IST

ഉദ്ഘാടനം ശനിയാഴ്ച കഴിയുമെങ്കിലും, തിങ്കളാഴ്ച മുതലേ യാത്രാ സര്‍വീസ് ആരംഭിക്കൂ. ഞായറാഴ്ച അനാഥാലയങ്ങളിലെയും വൃദ്ധ മന്ദിരങങ്ങളിലെയും അന്തേവാസികള്‍ക്ക് യാത്ര ചെയ്യാനാണ് നീക്കി വെച്ചിട്ടുള്ളത്. മെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപ. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപ ചെലവാകും. മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് മെട്രോ സഞ്ചരിക്കുക. ശരാശരി വേഗം 35 മുതല്‍ 40 കിലോമീറ്റര്‍ വരെ. രാവിലെ ആറുമുതല്‍ രാത്രി 10വരെയാണ് സര്‍വീസ്. മഹാരാജാസ് കോളേജ് വരെ മെട്രോ നീളുമ്പോള്‍ സര്‍വീസ് സമയം 11.30വരെ ആക്കിയേക്കും. തൃപ്പൂണിത്തുറ പേട്ടവരെ എത്തുമ്പോള്‍ സര്‍വീസ് സമയം അര്‍ധരാത്രി വരെ നീട്ടും. മൂന്നുകോച്ചുകളുള്ള ആറു ട്രെയിനുകളാണ് സര്‍വീസിനുള്ളത്. അടുത്തഘട്ടത്തില്‍ കോച്ചുകളുടെ എണ്ണം ആറായി ഉയര്‍ത്തും. ട്രെയിനുകളുടെ എണ്ണവും കൂട്ടും. ആളുകൂടുതലുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും. ദിവസം ശരാശരി 200 സര്‍വീസുകളാണ് പരിഗണനയില്‍. ഓണ്‍ലൈന്‍ ടാക്‌സിയേക്കാള്‍ ലാഭകരമാണിത്. സാധാരണ ബസ് യാത്രയേക്കാള്‍ ചെലവ് കൂടുമെങ്കിലും ശീതികരിച്ച ആഡംബരയാത്രയാണ് മെട്രോ നല്‍കുക. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി സമയം നഷ്ടമാകില്ല. ആലുവയില്‍ നിന്ന് പാലാരിവട്ടത്ത് എത്താന്‍ പരമാവധി 20 മുതല്‍ 25 മിനിറ്റേ വേണ്ടി വരൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.