ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്

Friday 16 June 2017 12:37 am IST

കളമശ്ശേരി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. പറവൂര്‍ കരി ബാടം കനാടി വീട്ടില്‍ താമിസിക്കുന്ന ഖാദി ബോര്‍ഡ് ജീവനക്കാരനായ അരുണ്‍ദാസ് (48) ഭാര്യ ഷില്‍ഡ (42) അസുഖ ബാധിതനായ മകന്‍ അനൂപ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടിസിസി കമ്പനിയുടെ സമീപത്തെ തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലതെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തോട്ടിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ ലോറിയില്‍ കയര്‍ കെട്ടി ഓട്ടോറിക്ഷയില്‍ ബന്ധിച്ച് മുന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. അരുണ്‍ ദാസിനും, മകനും ഓട്ടോ ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്ക് കൈക്കും കാലിനും പരിക്കേറ്റു ഇവരെ പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം. ശരീരം ഒരു വശം തളര്‍ന്ന മകന്റെ ചികിത്സക്കായി പറവൂരില്‍ നിന്ന് അരുണ്‍ദാസും കുടുംബവും പാതാളം ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. തൃശൂര്‍ഖാദി ബോര്‍ഡിലേ ജീവനക്കാരനാണ് അരുണ്‍ദാസും കുടുംബവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.