ദേശീയതയെ സിപിഎം അംഗീകരിക്കണം: ബിഎംഎസ്

Friday 16 June 2017 1:11 am IST

തൃശൂര്‍: സിപിഎം നേതൃത്വം ദേശീയതയെ അംഗീകരിക്കണമെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ. സജി നാരായണന്‍. ഒക്‌ടോബര്‍ വിപ്ലവം ലോകത്തെ മാറ്റി മറിച്ചുവെന്നവകാശപ്പെടുന്ന സീതാറാം യെച്ചൂരി ഏത് ലോകത്തെയെന്ന് കൂടി വ്യക്തമാക്കണം. മുതലാളിത്തത്തിന് ബദല്‍ തേടുന്ന സിപിഎം ദേശീയതയിലേക്ക് മടങ്ങണം. ഭാരതത്തിന്റെ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന പ്രത്യയശാസ്ത്രം രൂപപ്പെടുത്തണം. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം, ദാസ് ക്യാപ്പിറ്റലിന്റെ 150-ാം വാര്‍ഷികം, കാറല്‍ മാര്‍ക്‌സിന്റെ 200-ാം ജന്മദിനം എന്നിവ ഒന്നിച്ചുവന്നിട്ടും സിപിഎം ആഘോഷിക്കാന്‍ മടിച്ചുനില്‍ക്കുന്നത് അപകര്‍ഷത കൊണ്ടാണ്. അധികാരത്തില്‍ തുടരുന്നതിനു വേണ്ടി വര്‍ഗീയതയെയും സംഘടിത മതവിഭാഗങ്ങളെയും പ്രീണിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. മൂന്നാറിലെ കുരിശ് നാട്ടിയുള്ള കൈയേറ്റം ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നല്ല ഉദാഹരണമാണ്. വികസനത്തിന്റെ കാര്യത്തില്‍ 30 വര്‍ഷം സിപിഎം ഭരിച്ച ബംഗാള്‍ 22-ാം സ്ഥാനത്തും മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഒന്നാം സ്ഥാനത്തുമാണെന്നോര്‍ക്കണം. ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.