ഫസല്‍ വധം; സിപിഎം- പോലീസ് നാടകം പുറത്ത്: കുമ്മനം

Thursday 15 June 2017 7:47 pm IST

പത്തനംതിട്ട: ഫസല്‍ വധക്കേസില്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ അന്തര്‍നാടകങ്ങളും കപട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമെല്ലാം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പച്ചനുണകളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ഫസല്‍ വധക്കേസില്‍ പോലീസിന്റെ വാദമുഖങ്ങളെല്ലാം സിബിഐ കോടതി തള്ളി. പ്രതികളായി ഉയര്‍ന്നു കേട്ടിരുന്ന പേരുകളെല്ലാം സിപിഎം നേതാക്കളുടേതാണ്. കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കുള്ള നേതാക്കളാണ് അതില്‍ പെട്ടിരുന്നത്. കുറ്റം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവയ്ക്കാനായി കേരള പോലീസും സിപിഎമ്മും നടത്തിയ വലിയ ഗൂഢാലോചന ഇതോടെ പൊളിഞ്ഞുവെന്നും കുമ്മനം പറഞ്ഞു. ഒരാളെ പിടിച്ചുകൊണ്ട് പോയി ദിവസങ്ങളോളം പോലീസ് കസ്റ്റഡിയില്‍ നിഷ്ഠുരമായി മര്‍ദ്ദിച്ച് മൊഴി കൃത്രിമമായി ഉണ്ടാക്കി വാങ്ങുന്ന പോലീസിന്റെ നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇതു നടത്തിയ രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.